ഇസ്ലാമാബാദ്: ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യയെ വിശേഷിപ്പിച്ച് പാകിസ്ഥാന്‍ പത്രമായ ‘ദി ന്യൂസ്’. ഗ്ലോബല്‍ ഫയര്‍പവറിന്റെ രാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തികൊണ്ടുള്ള റാങ്കിങിലാണ് ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. അതേസമയം പാകിസ്ഥാന് ഈ പട്ടികയില്‍ 15ആം സ്ഥാനമാണ്. ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യു.കെ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഈ സ്ഥാനം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്ക, റഷ്യ, ചൈന ഇനീ രാജ്യങ്ങളാണ് സൈനികശക്തിയിൽ ഇന്ത്യയ്ക്ക് മുന്നിലായി ഉള്ളത്. 137 രാജ്യങ്ങളെയാണ് പട്ടികയിൽ പരിഗണിച്ചിരിക്കുന്നത്. സൈനികരുടെയും ആയുധങ്ങളുടെയും എണ്ണം ഭൂമിശാസ്ത്രം, ആയുധങ്ങളുടെ വൈവിധ്യം, ജനസംഖ്യ, വികസനത്തിനുള്ള ശേഷി എന്നിവയും ഈ പട്ടികയില്‍ ഗ്ലോബല്‍ ഫയര്‍പവര്‍ വിലയിരുത്തുന്നുണ്ട്. സൈനികരുടെ എണ്ണം 3,462,500, വിമാനബലം 2082, 4184 കോംബാറ്റ് ടാങ്കുകള്‍, 295 നാവിക സ്വത്തുക്കള്‍, ഒരു വിമാനവാഹിനിക്കപ്പല്‍. പ്രതിരോധ ബജറ്റ് 55.2 ബില്യണ്‍ യു.എസ്. ഡോളര്‍, എന്നിങ്ങനെയാണ് ഇന്ത്യയുടെ സൈനിക ബലം. അതേസമയം പാകിസ്ഥാനില്‍ മൊത്തം 1,204,000 സൈനികര്‍ മാത്രമാണുള്ളത്.
Post Your Comments