തിരുവനന്തപുരം: എൽഡിഎഫ് മണ്ഡലം കണ്‍വെൻഷനുകൾ ഇന്ന് ആരംഭിക്കും. അരൂർ, കോന്നി മണ്ഡലം കണ്‍വെൻഷനുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും എത്തും. വട്ടിയൂർക്കാവ് കണ്‍വെൻഷനിൽ കോടിയേരി ബാലകൃഷ്ണനും കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. തിങ്കളാഴ്ച്ച അരൂരിലും പിണറായി എത്തും. എറണാകുളത്ത് എ വിജയരാഘവനും, മഞ്ചേശ്വരത്ത് മന്ത്രി ഇ ചന്ദ്രശേഖരനും കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യും. പാലാ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിൽ സിപിഎം ആവേശത്തിലാണ്.
വട്ടിയൂർക്കാവിൽ എ വിജയരാഘവൻ,ആനത്തലവട്ടം ആനന്ദൻ, എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, എറണാകുളത്ത് എ സി മൊയ്തീൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, മഞ്ചേശ്വരം ഇ പി ജയരാൻ, പി കരുണാകരൻ, പി കെ ശ്രീമതി, കോന്നിയിൽ കെ എൻ ബാലഗോപാൽ, കെ ജെ തോമസ്,എം എം മണി,കെ കെ ഷൈലജ, അരൂരിൽ എം വി ഗോവിന്ദൻ, തോമസ് ഐസക്ക്, ജി സുധാകരൻ എന്നിവർക്കാണ് സിപിഎം ചുമതലകൾ.
Post Your Comments