ഡല്‍ഹി: ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാകിസ്ഥാനിലെ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പാക് പ്രധാനമന്ത്രി ഇമാ്രന്‍ ഖാന്‍. ടി.വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ കാണിക്കാന്‍ പാടില്ലെന്നാണ് പാകിസ്താന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്.. പാകിസ്താനിലെ ടെലിവിഷന്‍ സെന്‍സര്‍സമിതിയായ പി.ഇ.എം.ആര്‍.എ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ല. ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍ തുടങ്ങിയവരെ ചാനല്‍ പരിപാടികളിലേക്ക് ക്ഷണിക്കരുത് തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
ഓഗസ്റ്റ് എട്ടിനാണ് ഇത്തരമൊരു ഉത്തരവ് പി.ഇ.എം.ആര്‍.എ പുറത്തിറക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങള്‍, പാട്ടുകള്‍,വാര്‍ത്തകള്‍, രാഷ്ട്രീയ നിരൂപണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്. പാകിസ്താന്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നിരോധനം വന്നിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള സിനിമയ്ക്കും ടി.വി പരിപാടികള്‍ക്കും പാകിസ്താനില്‍ നിരോധിച്ചുകൊണ്ട് അടുത്തിടെയാണ് പാകിസ്താന്‍ സുപ്രീംകോടതി ഉത്തരവിറക്കിയത്. അതിനാല്‍ എന്തെങ്കിലും തരത്തില്‍ പി.ഇ.എം.ആര്‍.എയുടെ ഉത്തരവ് ലംഘിക്കുന്നത് സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിക്കുന്നതായി കണക്കാക്കുമെന്നും അധികൃതര്‍ പാക് ചാനലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments