തൃശൂര്‍: വരും വര്‍ഷങ്ങളിലും കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്കില്‍. കേരള ഇക്കണോമിക് അസോസിയേഷന്‍ സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ഇടവേളകളില്‍ കൂടുതല്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ ഇടപെടല്‍ വര്‍ധിച്ചതാണ് ഇതിന് കാരണമെന്നും ജനാധിപത്യം നിലനിര്‍ത്താന്‍ പൗരന്‍ കാണിക്കുന്ന അതേ ഉത്തരവാദിത്വം പരിസ്ഥിതി നിലനിര്‍ത്തുന്നതിലും പ്രകടിപ്പിക്കണം എന്നും മാധവ് ഗാഡ്ഗില്‍ പറയുകയുണ്ടായി.
Post Your Comments