കല്‍പറ്റ: വയനാട് പുത്തുമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിനെതിരെ പ്രൊഫ. മാധവ് ഗാഡ്‍ഗില്‍. ചെങ്കുത്തായ പ്രദേശത്തുണ്ടായിരുന്ന സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണ് മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണമായതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
Also read : സംസ്ഥാനത്തിന്‍റെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ് : യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തോട്ടങ്ങള്‍ക്കായി മണ്ണ് വെട്ടി നിരപ്പാക്കിയതും, അശാസ്ത്രീയമായ വീട് നിർമാണവും എല്ലാം ദുരന്തത്തിന് കാരണമായിട്ടുണ്ട്. പുത്തുമല പോലെയുള്ള ചെങ്കുത്തായ പ്രദേശങ്ങളിലെ മണ്ണിനെ അവിടുത്തെ സ്വാഭാവിക സസ്യങ്ങളും മരങ്ങളുമാണ് ഉറപ്പിച്ചു നിർത്തുന്നത്. വിദഗ്ധരെന്ന് വിശേഷിപ്പിക്കുന്നവരെ, നിർഭാഗ്യവശാല്‍ കണ്ണടച്ച് വിശ്വസിക്കാന്‍ സാധിക്കില്ല. പണത്തിന് വേണ്ടി എന്തും പറയുകയും എഴുതുകയും ചെയ്യുന്നവരായി അവർ മാറിയെന്നും മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിനെ പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
Post Your Comments