Latest NewsKeralaNews

ഉരുള്‍പൊട്ടലിന് കാരണം മഴയല്ല: കേരളത്തിന്റെ അവസ്ഥ കണ്ടിട്ട് ഇവിടെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്: മാധവ് ഗാഡ്ഗില്‍

കേരളത്തിൽ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയാവുന്നതിനുള്ള പ്രധാന കാരണം പരിസ്ഥിതിയെ അറിയാതെയുള്ള ഭൂവിനിയോഗമാണെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു

കൊച്ചി : കേരളത്തിൽ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രധാന കാരണം അതിതീവ്ര മഴയാണെന്ന വാദം തെറ്റാണെന്ന് പരിസ്ഥിതി വിദഗ്ദന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തിൽ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയാവുന്നതിനുള്ള പ്രധാന കാരണം പരിസ്ഥിതിയെ അറിയാതെയുള്ള ഭൂവിനിയോഗമാണെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പശ്ചിമ വികസന സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇടുക്കി, വയനാട്, കോട്ടയം പോലുള്ള പ്രദേശങ്ങള്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ അതിപരിസ്ഥിതിലോല പ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഈ പ്രദേശങ്ങളില്‍ പാടില്ല എന്ന് നിര്‍ദേശിച്ച പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ശാസ്ത്രീയ അടിത്തറയോടെയാണ് സമിതി നിരോധിക്കണ്ടേതും നിയന്ത്രിക്കേണ്ടതുമായ പ്രവര്‍ത്തികളെ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിന്റെ അവസ്ഥ കണ്ടിട്ട് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കുന്നു.

Read Also  :  ഉത്പന്നങ്ങള്‍ കർഷകർക്ക് നേരിട്ട് ഇനി ഓൺലൈനിൽ വിൽക്കാം: പദ്ധതിയുമായി മന്ത്രി പി. രാജീവ്

വന ഭൂമി കൃഷിയുള്‍പ്പെടെ മറ്റാവശ്യങ്ങള്‍ക്കായി രൂപമാറ്റം വരുത്തരുതെന്നും, പരിസ്ഥിതി ആഘാതപഠനത്തിന് ശേഷം മാത്രമായിരിക്കണം പ്രകൃതി ലോല മേഖലകളില്‍ റോഡുകളും മറ്റു നിര്‍മിതികളും ഉണ്ടാക്കേണ്ടത് എന്നുമാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ സുപ്രധാന നിര്‍ദേശങ്ങള്‍. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചയിലെത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button