KeralaLatest NewsNews

അനർഹർക്ക് പ്രളയ ദുരിതാശ്വാസ സഹായം: സമഗ്രമായ അന്വേഷണം വേണം

ന്യൂമാഹി: സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ സഹായമായ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് അനർഹരായവർക്ക് നൽകിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റവന്യൂ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി.ആർ.റസാഖ് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

ന്യൂമാഹി പഞ്ചായത്തിലെ ഈയ്യത്തുങ്കാട് മൂന്നാം വാർഡിൽ പെട്ട കുറിച്ചിയിൽ എൽ.പി.സ്കൂൾ – മണിയൂർ വയൽ റോഡിന് സമീപമുള്ള അർഹതയില്ലാത്ത എട്ട് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയെന്നാണ് പരാതി. ദുരിതാശ്വാസ സഹായമായ പതിനായിരം രൂപ ഇവരുടെ ബേങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.

സി.പി.എമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറിയും സെക്രട്ടറിയുടെ രണ്ട് സഹോദരങ്ങളും ദുരിതാശ്വാസ സഹായം സ്വീകരിച്ച വരിൽപെടുമെന്നും പരാതിയിൽ പറയുന്നു. അതേ സമയം വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ അർഹരായവർക്ക് സഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തി അനർഹർക്ക് നൽകിയ സഹായം തിരിച്ചു പിടിക്കണമെന്നും വില്ലേജ് ഓഫീസർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലും ഇത് പൊലെ അനർഹർക്ക് സഹായം നൽകിയതായുള്ള സംശയം ഉയരുന്ന സാഹചര്യത്തിൽ സഹായം ലഭിച്ചവരൊക്കെ അർഹതപ്പെട്ടവരാണോ എന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.

ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ സി.ആർ.റസാഖ് അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമൻ, സാജിത് പെരിങ്ങാടി, കവിയൂർ രാജേന്ദ്രൻ, എൻ.പി.സുരേഷ് എന്നിവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button