പാരീസ്: മുൻ ഫ്രഞ്ച് പ്രസിഡന്റ് ഴാക്ക് ചിറാക്കിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ‘പശുതല’കള്‍ തേടി ഫ്രഞ്ച് ജനത. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ഒരു ഫ്രഞ്ച് വിഭവമാണ് പശുക്കിടാവിന്റെ തല(കാവ്‌സ് ഹെഡ്) അഥവാ ‘ടെറ്റ് ദി വൂ’. ലളിത ജീവിതം നയിച്ചിരുന്ന പ്രസിഡന്റ് പതിവായി കഴിച്ചിരുന്ന ഒരു വിഭവം ആയിരുന്നു ഇത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആദരം അര്‍പ്പിക്കാന്‍ ജനങ്ങള്‍ ഇത്തരമൊരു രീതി തെരഞ്ഞെടുത്തത്.
ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രസിഡന്റായിരുന്നു ചിറാക്ക്. ലളിത ജീവിതവും, സാധാരണമായ നാടന്‍ ഭക്ഷണവും ഇഷ്ടപ്പെടുന്ന ആളായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരത്തില്‍ അദ്ദേഹത്തിന്റെ ഭൗതിക ദേഹം ദര്‍ശിച്ചതിന് ശേഷം റെസ്റ്റോറന്റുകളിലേക്ക് നീങ്ങിയത് അതുകൊണ്ടാണ്. ഫ്രാന്‍സിലെ കര്‍ഷകര്‍ക്കിടയില്‍ ‘പശുതല’യുടെ അംബാസഡര്‍ എന്നാണ് വെള്ളിയാഴ്ച അന്തരിച്ച മുന്‍ പ്രസിഡന്റ് അറിയപ്പെടുന്നത്.
Leave a Comment