തിരുവനന്തപുരം : പാലായിലെ തോല്‍വിയ്ക്ക് കാരണം കേരളകോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു. ചേരിപ്പോര് വോട്ടര്‍മാരെ കോപാകുലരാക്കി. വോട്ടര്‍മാരെ പരിഹസിച്ചാല്‍ തിരിച്ചടി കിട്ടും. വരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും സിപിഎമ്മിനേയും ബിജെപിയേയും വെല്ലുവിളിക്കുന്നു. ഈ വിജയത്തില്‍ എല്‍ഡിഎഫിന് മേനി നടിക്കാന്‍ ഒന്നുമില്ല. യുഡിഎഫ് തോല്‍വി സാങ്കേതികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യോജിപ്പിലെത്തുന്നില്ലെങ്കില്‍ കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്നു പുറത്താക്കണെമന്ന് കെ.മുരളീധരന്‍ പറഞ്ഞു. പാലായിലേത് കെ.എം.മാണിയുടെ ആത്മാവിനു മുറിവേല്‍പ്പിക്കുന്ന തോല്‍വിയാണെന്നും മുരളി പറഞ്ഞു. ബിജെപി എല്‍ഡിഎഫിനു വോട്ടുമറിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ജോസഫ് – ജോസ് കെ. മാണി തര്‍ക്കം തോല്‍വിക്കു കാരണമെന്നു ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ആരോപിച്ചു. യുഡിഎഫ് നേതാക്കളുടെ മനോനില മാറണമെന്നു മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
Post Your Comments