പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരണവുമായി നിഷ ജോസ് കെ. മാണി. തെരഞ്ഞെടുപ്പ് ഫലം പരാജയമായി കാണുന്നില്ലെന്നും കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ വ്യക്തമാക്കി. അതേസമയം തോല്‍വിയില്‍ പതറില്ലെന്നും പാര്‍ട്ടി ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ. മാണിയും പറയുകയുണ്ടായി.
പാലായിലെ ജനവിധി പൂര്‍ണമായും മാനിക്കുന്നു. പരാജയ കാരണം വസ്തുതാപരമായി പാര്‍ട്ടിയും യുഡിഎഫും പരിശോധിക്കും. വീഴ്ചകളുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. വിജയം വരുമ്ബോള്‍ അമിതമായി ആഹ്ലാദിക്കുകയും പരാജയം സംഭവിക്കുമ്പോള്‍ പതറുകയും ചെയ്യുന്നതല്ല രാഷ്ട്രീയമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
Post Your Comments