Kerala

നിഷാ ജോസ് കെ മാണിയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്, ജാമ്യം നിഷേധിക്കപ്പെട്ട ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവിനെ തേടി പൊലീസ്

പാലാ: ജോസ് കെ.മാണി എംപി.യുടെ ഭാര്യ നിഷാ ജോസ് കെ മാണിയ്‌ക്കെതിരെ അശ്ലീല പോസ്റ്റിട്ട് ജാമ്യം നിഷേധിക്കപ്പെട്ട ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവിനെ തേടി പൊലീസ്. ഏറ്റുമാനൂര്‍ സ്വദേശിയും ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും ജനാധിപത്യ യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മജീഷ് കൊച്ചുമലയിലിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

നവ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവ വഴി സ്ത്രികളെ അപമാനിച്ചതിനെന്നതാണ് കുറ്റം. ഐപിസി 1860ബസെക്ഷന്‍354എ(3).ഐ.റ്റി ആക്ട് 2000-67എ .കെ പി ആക്ട്2011-119യ.120.ീ.120ൂ വകുപ്പുകള്‍ പ്രകാരമാണ് മജീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല പ്രചാരണം നടത്തുക എന്ന ഗുരുതരമായ കുറ്റമാണ് പ്രതി ചെയ്തതെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മജീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ എന്നെ ഒരു വര്‍ഷത്തോളം മാറി മാറി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് ഫെയ്‌സ്ബുക്കിലൂടെ മജീഷ് പറഞ്ഞിരിക്കുന്നത്. ഇത് സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് വിലയിരുത്തലിന്റെ സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. ജാമ്യം കോടതി നിഷേധിച്ച സാഹചര്യത്തില്‍ ഇയാളെ കുടുക്കാന്‍ പൊലീസ് വല വരിച്ചു കഴിഞ്ഞു.

ജെയിംസ് ചാക്കോ, ഫിറോസ് ഫിറു ഒറ്റപ്പാലം, സിബിച്ചന്‍ അബ്രഹാം, അന്‍സാര്‍, മജീഷ് കൊച്ചുമലയില്‍ എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളെ പ്രതി ചേര്‍ത്താണ് കേസ്. കേരള പൊലീസ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അതിനിടെ ജാമ്യത്തിനായി ഇയാള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നും സൂചനയുണ്ട്. സോളാര്‍ കേസിലും ജോസ് കെ മാണിയെ നിരന്തരം ആക്രമിച്ച വ്യക്തിയാണ് മജീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button