കോട്ടയം: കടന്നു പിടിക്കാന്‍ ശ്രമിച്ചത് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റി നിഷ ജോസ് കെ. മാണി. ഒരു പ്രമുഖന്റെ മകനെന്ന് സ്വയം പരിചയപ്പെടുത്തിയ മെലിഞ്ഞ വ്യക്തിയെന്നാണ് അയാളെക്കുറിച്ച് താൻ പറഞ്ഞതെന്നും ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിഷ പറയുകയുണ്ടായി.
Read Also: യു.എ.യിൽ ഡ്രൈവിംഗ് ലൈസൻസ് കളഞ്ഞുപോയവർ ചെയ്യേണ്ടത്
അയാളുടെ പേര് വെളിപ്പെടുത്തില്ല. അത് സ്വകാര്യതയ്ക്കുള്ള അവകാശമാണ്. പീഡിപ്പിക്കപ്പെടുകയോ പീഡന ശ്രമത്തിന് ഇരയാകുകയോ ചെയ്തവര്‍ക്ക് അത് തുറന്നു പറയാനും താന്‍ സമൂഹത്തില്‍ ഒറ്റയ്ക്കല്ലെന്ന തോന്നല്‍ സൃഷ്ടിക്കുന്നതിനുമാണ് മീ ടൂ ക്യാംപെയ്ന്‍ എന്നും നിഷ പറയുകയുണ്ടായി. വാക്കാലോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ട ആദ്യത്തെ സ്ത്രീയല്ല താന്‍. പലരും അത് തുറന്നു പറയാന്‍ തയ്യാറാകുന്നില്ലെന്നും നിഷ പറഞ്ഞു.
Post Your Comments