കോട്ടയം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എം.പി ജോസ് കെ. മാണിയുടെ ഭാര്യ നിഷ മത്സരിക്കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നിഷ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര് ഏറെയുണ്ടെന്നും നിഷ പറഞ്ഞു.
തന്റെ പ്രവര്‍ത്തന മേഖല സാമൂഹ്യ സേവനമാണ് അതിന് രാഷ്ട്രീയം മാത്രമല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. അതേസമയം രാഷ്ട്രീയ രംഗത്തേയ്ക്കില്ലെന്നും, ആരാകും സ്ഥാനാര്‍ത്ഥിയെന്നതെല്ലാം തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതൃത്വമുണ്ടെന്നും നിഷ വ്യക്തമാക്കി.
Post Your Comments