ബര്‍ലിന്‍ : അധരത്തിന് സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വ്യാജചികിത്സയുമായി യുവതികള്‍ . സ്ഥാപനത്തിന്റെ പരസ്യം നല്‍കിയത് സോഷ്യല്‍ മീഡിയ വഴിയായിരുന്നു. ഇങ്ങനെ ഇവരുടെ പരസ്യം കണ്ട് ചതിക്കുഴിയില്‍ വീണത് നിരവധി പേരായിരുന്നു. കുത്തിവെയ്പ് വഴിയാണ് അധരങ്ങള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചികിത്സ നടത്തിയത്.
ഇന്‍സ്റ്റാഗ്രാം വഴി 2015 മുതല്‍ ഇരകളെ കണ്ടെത്തി സ്വകാര്യമായിട്ടാണ് ഇവര്‍ ചികിത്സ നടത്തികൊണ്ടിരുന്നത്. ബോഹുമിലെ ഒരുവീട്ടിലും ഫ്രാങ്ക്ഫുര്‍ട്ടിലെ ഒരു ഹോട്ടലില്‍ മുറിയില്‍ വച്ചുമാണ് ചികിത്സ നടത്തികൊണ്ടിരുന്നത്. ഹൈലൂറോന്‍ എന്ന മരുന്ന് ഉപയോഗിച്ചുള്ള കുത്തിവെയ്പ് ചികിത്സയിലൂടെയാണ് അധരങ്ങള്‍ക്ക് ഭംഗി വരുന്നത്. ഇതിനായി മുന്നൂറ് യൂറോ മുതല്‍ 1500 യൂറോ വരെ ഫീസ് ഇടാക്കികൊണ്ടിരുന്നു. മൂവായിരം കുത്തിവെയ്പ് രണ്ടുവര്‍ഷം കൊണ്ട് നടത്തിയിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.
കുത്തിവെയ്പ് ചികിത്സവഴി മുന്നൂറ് പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി. ഇതില്‍ 34 പേര്‍ക്ക് അതീവ പരുക്ക് ചുണ്ടിന് സംഭവിച്ചു. ഒടുവില്‍ ആശുപത്രിയിലെത്തിയാണ് 34 പേര്‍ രക്ഷപ്പെട്ടത്. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ ഏപ്രില്‍ മുതല്‍ പൊലീസ് കസ്റ്റഡിയിലാണ്. ഈ ചികിത്സ വഴി പതിമൂന്ന് ലക്ഷം യൂറോ ഇവര്‍ സമ്പാദിച്ചതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നികുതി വെട്ടിപ്പ്, വ്യാജരേഖ ഉപയോഗിച്ചുള്ള ചികിത്സ മറ്റുള്ളവരുടെ ശരീരത്തില്‍ പരുക്കേല്‍പ്പിച്ചു എന്നീ കുറ്റങ്ങളാണ് പൊലീസ് ഇവരുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജര്‍മനിയില്‍ ജനിച്ച തുര്‍ക്കി വംശജരായ ദുയുഗു (26), ലാറാ (29) എന്നിവരാണ് വിചാരണ നേരിടുന്നത്.
Post Your Comments