ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കാന്‍ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായി കേന്ദ്രത്തിന് ‘കലാം സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി’ എന്ന് നാമകരണം ചെയ്യാനാണ് തീരുമാനം. സൈന്യത്തിന് ആവശ്യമായ അത്യാധുനിക ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും വികസിപ്പിക്കാനും ഗവേഷണം നടത്താനും ലക്ഷ്യമിട്ടാണ് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്.
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ ജമ്മു കേന്ദ്ര സര്‍വകലാശാലയുമായി ഡിആര്‍ഡിഒ ഒപ്പുവച്ചു.ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.
പ്രതിരോധമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തിയാകും ആയുധങ്ങള്‍ വികസിപ്പിക്കുക. ഇവയുടെ നിര്‍മാണത്തിന് ആവശ്യമായ നൂതന സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
Post Your Comments