കൊടുങ്ങല്ലൂര്‍: പെട്രോള്‍ പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്വകാര്യ ബസുകളും ഒരു സ്കൂട്ടറും കത്തി നശിച്ചു. ഫയര്‍ഫോഴ്സും പൊലീസും പാഞ്ഞെത്തി, തീ അണച്ചതിനാല്‍ വൻ അപകടം ഒഴിവായി. ബി.ജെ.പി മുന്‍ ജില്ലാ വെൈസ് പ്രസിഡന്റ് എ.ആര്‍. ശ്രീകുമാറിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ബസും ശ്രീജിത്തിന് പങ്കാളിത്തമുള്ള മറ്റൊരു ബസുമാണ് കത്തിയത്. ബസുകൾ പൂർണമായും കത്തി നശിച്ചു. ഇതിനു സമീപം പാര്‍ക്ക് ചെയ്തിരുന്നതാണ് സ്കൂട്ടര്‍. ഇതിലേക്ക് തീ പടരുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ബസുകളിലൊന്നില്‍ ബാറ്ററി ഘടിപ്പിച്ചിട്ടുള്ള ഭാഗത്തുനിന്നു പുക ഉയരുന്നതും അത് തീ ആയി പടര്‍ന്ന് ആളിക്കത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും. ബസുകളുടെ മുകളിലൂടെ പോയിരുന്ന വൈദ്യുതിക്കമ്പികളും കേബിളുകളും കത്തിനശിച്ചു. കൊടുങ്ങല്ലൂര്‍, മാള എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഒന്നര മണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Post Your Comments