ദുബായ്: പ്രമുഖ ടൂ, ത്രീ-വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി യുഎഇയില്‍ അല്‍ യൂസഫ് എംസിയുമായി പുതിയ വിതരണ പങ്കാളിത്തം പ്രഖ്യാപിച്ചു.
സഹകരണത്തിന്‍റെ ഭാഗമായി ദുബായില്‍ പുതിയ ഷോറൂം ആരംഭിച്ചു. മേഖലയിലെ ടിവിഎസ് കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ ഷോറൂമാണിത്. സ്‌പെയര്‍ പാര്‍ട്‌സുകളും സര്‍വീസ് സൗകര്യവും ലഭ്യമാകും. ദുബായിലേക്കുള്ള പ്രധാന വഴിയെന്ന് അറിയപ്പെടുന്ന ഷെയ്ഖ് സയീദ് റോഡിലാണ് 2700ചതുരശ്ര അടി വരുന്ന പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഷോറൂമിലൂടെ ടിവിഎസിന്‍റെ ടൂ-വീലര്‍ ശ്രേണിയുള്‍പ്പടെ കമ്പനി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. യുഎഇയിലെ വിപണി സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അല്‍ യൂസഫ് എംസിക്ക് മേഖലയില്‍ വലിയ പരിചയമുണ്ടെന്നും ഞങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം പങ്കുവയ്ക്കാന്‍ തയ്യാറാണെന്നും ദുബായിലെ പുതിയ ഷോറൂം മേഖലയിലെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കുമെന്നും മേഖലയോടുള്ള പ്രതിജ്ഞാബദ്ധതയാണ് പുതിയ ഷോറൂമിലൂടെ പ്രതിഫലിക്കുകയെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്റര്‍നാഷണല്‍ ബിസിനസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്‍.ദിലീപ് പറഞ്ഞു.
ടിവിഎസ് മോട്ടോര്‍ കമ്പനിയെ പ്രതിനിധീകരിക്കുന്നതില്‍ അല്‍ യൂസഫ് എംസിക്ക് അഭിമാനമുണ്ടെന്നും ടിവിഎസ് കമ്പനിയുടെ സാങ്കേതിക, നിലവാര മികവും തങ്ങളുടെ വിപുലമായ നെറ്റ്‌വര്‍ക്കും ചേര്‍ന്ന് യുഎഇയില്‍ മികച്ച പ്രതികരണം ഉണ്ടാക്കുമെന്ന് അല്‍ യൂസഫ് എല്‍എല്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹ്മദ് അല്‍ യൂസഫ് പറഞ്ഞു.
റേസിങ് അഭിനിവേശമുള്ളവര്‍ക്കായി കമ്പനി പ്രീമിയം വിഭാഗത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 അവതരിപ്പിക്കും. പ്രീമിയം വിഭാഗത്തിലെ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, അപ്പാച്ചെ ആര്‍ടിആര്‍ 180 റേസ് എഡിഷന്‍ എന്നിവയും അതരിപ്പിക്കുന്നുണ്ട്.
കമ്പനിയുടെ മൂന്ന് പ്രമുഖ ആഗോള സ്‌കൂട്ടര്‍ മോഡലുകളായ ടിവിഎസ് എന്‍ടോര്‍ക് 125, ടിവിഎസ് ജൂപിറ്റര്‍, ടിവിഎസ് വേഗോ എന്നിവയും അവതരിപ്പിക്കുന്നുണ്ട്. കമ്മ്യൂട്ടര്‍ വിഭാഗത്തില്‍ ആഗോള ഉല്‍പ്പന്നങ്ങളായ ടിവിഎസ് എച്ച്എല്‍എക്‌സ് 150, എച്ച്എല്‍എക്‌സ് 125 എന്നിവയും ഇവിടെയെത്തിക്കും. ടിവിഎസ് എച്ച്എല്‍എക്‌സ് ശ്രേണി ആഗോള തലത്തില്‍ 10 ലക്ഷം കടന്നു.
Post Your Comments