വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് യുവതി. പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. വീഡിയോ പുറത്തു വന്നു. സഹയാത്രികര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇതൊന്നും ചെവികൊള്ളാതെയാണ് യുവതി എമര്‍ജന്‍സി വാതില്‍ തുറന്നത്. ആകെപ്പാടെ ഒരു വീര്‍പ്പ് മുട്ടല്‍ തോന്നിയതിനെ തുടര്‍ന്നാണ് വാതില്‍ തുറന്നതെന്നാണ് യുവതി പറഞ്ഞത്.
ചൈനയിലെ വൂഹാനില്‍ നിന്നും ലാസോയിലേക്ക് യാത്ര ചെയ്ത യുവതിയാണ് ശുദ്ധവായു കടക്കാന്‍ എമര്‍ജന്‍സി വാതില്‍ തുറന്നത്. അടിയന്തരഘട്ടങ്ങളില്‍ മാത്രം തുറക്കാനുള്ളതാണ് എമര്‍ജന്‍സി വാതില്‍. യുവതി വാതില്‍ തുറന്നയുടന്‍ തന്നെ വിമാനജീവനക്കാര്‍ പൊലീസുമായി ബന്ധപ്പെട്ടു.
പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. യാത്രയ്ക്കിടയില്‍ വല്ലാതെ വീര്‍പ്പ്മുട്ടല്‍ തോന്നിയെന്നും കുറച്ച് ശുദ്ധവായുവും കാറ്റും ലഭിക്കുന്നതിനാണ് വിന്‍ഡോ തുറന്നതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തിയത്. എന്തായാലും യുവതി കാരണം വിമാനം ഒരു മണിക്കൂറോളം വൈകി.
Post Your Comments