ThrissurKeralaNattuvarthaLatest NewsNews

ജലനിരപ്പ് ഉയർന്നു: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും, റെഡ് അലർട്ട് പ്രഖ്യാപിച്ചു

423.98 ആണ് അണക്കെട്ടിന്‍റെ പരമാവധി ജല സംഭരണശേഷി

തൃശൂർ: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറന്നേക്കും. ജലനിരപ്പ് 423 മീറ്ററായി ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 423.98 ആണ് അണക്കെട്ടിന്‍റെ പരമാവധി ജല സംഭരണശേഷി. വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Read Also : മദ്യപിച്ചെത്തി അഞ്ചു വയസുകാരന് ക്രൂര മര്‍ദ്ദനം: തടിക്കഷ്ണം കൊണ്ട്‌ കൈ തല്ലിയൊടിച്ചു, രണ്ടാനച്ഛന്‍ പിടിയില്‍

ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയശേഷം അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Read Also : ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത! ഇനി മുതൽ പിഎസ്‌സി പരീക്ഷയിലെ മാർക്ക് നേരത്തെ അറിയാൻ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button