ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹഫീസ് സയിദിന് മാസച്ചെലവുകള്‍ നല്‍കാന്‍ അനുവാദം തേടി പാക്കിസ്ഥാന്‍. ഭക്ഷണത്തിനും വസ്ത്രത്തിനും ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി സയിദിന് പണം അക്കൗണ്ടില്‍ നിന്ന് എടുക്കാന്‍ അനുവദിക്കണമെന്നാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനു പാക്കിസ്ഥാന്‍ കത്ത് നല്‍കിയത്. യുഎന്‍ രക്ഷാസമിതിയില്‍ ഓഗസ്റ്റ് 15 നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് പാക്ക അധികൃതര്‍ കൈമാറിയത്. സയിദിനൊപ്പം ഹാജി മുഹമ്മദ് അഷ്‌റഫ്, സഫര്‍ ഇഖ്ബാല്‍ എന്നിവരുടെ കുടുംബത്തിനും മാസചെലവുകള്‍ അനുവദിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
സയിദിനും കുടുംബത്തിന്റെയും മാസച്ചെലവിനായി മാസം തോറും 1,50,000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. പാക്കിസ്ഥാന്‍ പൗരനായ ഫഹീസ് സയിദിന്റെ അപേക്ഷ പാക്ക് സര്‍ക്കാരിനു കിട്ടിയ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് കത്തില്‍ പാക്കിസ്ഥാന്‍ പറയുന്നു. പാക്കിസ്ഥാന്‍ നല്‍കിയ അപേക്ഷയില്‍ എതിരാഭിപ്രായം ഉയരാത്ത സാഹചര്യത്തില്‍ പണ കൈമാറ്റത്തിന് രക്ഷാസമിതി അനുമതി നല്‍കിയിട്ടുണ്ട്.
ഹഫീസിനും നാലു പേരടങ്ങുന്ന കുടുംബത്തിനും മാസച്ചെലവുകള്‍ നല്‍കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പാക്കിസ്ഥാന്റെ കത്ത്. കുടുംബത്തിലെ മറ്റംഗങ്ങളുടെ ചിലവുകളുടെ ഉത്തരവാദിത്തവും സയിദിനാണെന്നും കത്തില്‍ പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്.166 പേര്‍ കൊല്ലപ്പെട്ട 2008 ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സയിദീന്റെ ലഷ്‌കര്‍ ഇ തൊയ്ബയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവന്ന ജമാത്ത് ദവ ഭീകര സംഘടനയ്ക്ക് യുഎന്‍ രക്ഷാസമിതി നിരോധനം ഏര്‍പ്പെടുത്തിയത്.
1974 മുതല്‍ 1999 വരെ ലാഹോറിലെ എന്‍ജീനീയറിങ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഹഫീസ് ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 25 വര്‍ഷത്തെ സേവനത്തിനൊടുവില്‍ പെന്‍ഷനോടെയാണ് ഹഫീസ് സയിദ് വിരമിക്കുന്നത്. 45700 രൂപയാണ് പെന്‍ഷനായി സയിദീന് നല്‍കി വന്നിരുന്നത്. എന്നാല്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ട ഹാഫീസ് സയിദിന് അക്കൗണ്ട് വഴി പണമിടപാടുകള്‍ നടത്തുന്നതിന് യുഎന്‍ രക്ഷാസമിതി നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
Post Your Comments