KeralaLatest NewsNews

വാഹനത്തിന് സൈഡ് നല്‍കിയില്ല : തലസ്ഥാന നഗരിയില്‍ യുവാവ് കൊല്ലപ്പെട്ടു

തിരുവനന്തപുരം : വാഹനത്തിന് സൈഡ് നല്‍കിയില്ല, തലസ്ഥാന നഗരിയില്‍ യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരത്താണ് നാടിനെ ഞെട്ടിച്ച കൊല നടന്നത്. തിരുവനന്തപുരം ആഴാകുളത്താണ് വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് ആണ് കൊല്ലപ്പെട്ടത്.

വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. സൂരജിന്റെ സുഹൃത്ത് വിനീഷ് ചന്ദ്രനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൊഴിച്ചല്‍ സ്വദേശി ഓട്ടോ ഡ്രൈവറായ മനു(26)വിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നരം 7.30ഓടെയാണ് വിഴിഞ്ഞം ആഴാകുളത്ത് വച്ചാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button