Latest NewsCarsNewsAutomobile

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി നിസ്സാൻ :കാരണമിതാണ്

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ നിസ്സാൻ. ബാക്കപ്പ് കാമറാ ഡിസ്‌പ്ലേയില്‍ തകരാറ് കണ്ടതിനെ തുടര്‍ന്നു . 2018 മുതല്‍ 2019 വരെ കാലയളവില്‍ നിര്‍മിച്ച നിസാന്‍ അള്‍ട്ടിമ, ഫ്രണ്ടയര്‍, കിക്ക്‌സ്, ലീഫ്, മാക്‌സിമ, മുറാനോ, എന്‍വി, എന്‍വി 200, പാത്ത്‌ഫൈന്‍ഡർ, റഫ് സ്‌പോര്‍ട്ട്, സെന്‍ട്ര, ടൈറ്റാന്‍, വെര്‍സ നോട്ട്, വെര്‍സ സെഡാന്‍ എന്നീ മോഡലുകളാണ് തിരിച്ച് വിളിക്കുക. ഫെഡറല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണ് ഈ തകരാര്‍ എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. അമേരിക്കയിലും കാനഡയിലും പുറത്തിറക്കിയ കാറുകളിൽ ആണ് ല്‍ ഭൂരിഭാഗവും തകരാർ കണ്ടെത്തിയത്. തായ്‍വാനിലും സ്‍പെയിനിലും ഇസ്രയേലിലും വിറ്റ കാറുകളിലും ഈ പ്രശ്‍നമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചു വിളിച്ച വാഹനങ്ങള്‍ സൗജന്യമായി പരിഹരിച്ച് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button