കോട്ടയം : അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മുൻസിപ്പൽ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് കൊടുത്ത മറുപടി വൈറലാകുന്നു. ഏറ്റുമാനൂർ നഗരസഭാ പരിധിക്കകത്തുള്ള അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെനന്നായിരുന്നു പരാതിയിലെ ആവശ്യം. ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം അനധികൃതമായി താമസിക്കുന്ന നാടോടിക്കൂട്ടങ്ങള്‍ മദ്യവും ,മയക്കുമരുന്നും ഉപയോഗിക്കുന്നു. മറ്റ് അനാശ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും,സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതായും ആരോപണം. നഗരസഭക്ക് കീഴില്‍ അവരെ പുനരധിവസിപ്പിക്കാന്‍ നെെറ്റ് ഷെല്‍ട്ടര്‍ ഇല്ലാത്തതിനാലും അവരെ അവിടന്ന് ഒഴിപ്പിക്കണമെന്നും പരാതിയിൽ പറയുന്നു. കൊലപാതകത്തില്‍ ഇവര്‍ പ്രതിചേര്‍ക്കപ്പെട്ട കാര്യവും പരാതിയില്‍ പരാമര്‍ശിക്കുന്നു.
പരാതി ലഭിച്ചതും മാസ്സ് മറുപടിയായി തന്നെ പോലീസ് രംഗത്തെത്തി. “അവരെ ഒഴിപ്പിക്കുക എന്നുള്ളത് തങ്ങളുടെ പണിയല്ലെന്നും, അത് നഗരസഭയുടെ ജോലിയാണെന്നും” മുൻസിപ്പൽ ആക്ട് ഉൾപ്പെടെ വിശദീകരിച്ച് കൊണ്ട് മറുപടി നൽകി. നിയമപ്രകാരം അഗതികള്‍,സ്ത്രീകള്‍,കുട്ടികള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പൂര്‍ണ്ണമായ ഉത്തരവാദിത്വം നഗരഭയുടേതാണെന്നും ചൂണ്ടികാട്ടി. നാടോടിക്കൂട്ടം എന്ന് നഗരസഭ പരാമർശിക്കുമ്പോൾ അഗതികൾ എന്ന് പോലീസ് മാന്യമായി തിരുത്തുന്നതായും മറുപടിയിൽ കാണാൻ സാധിക്കുന്നു. അതേസമയം നഗരസഭ അവരെ ഒഴിപ്പിക്കുകയാണെങ്കിൽ സഹായം നൽകുമെന്നും പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments