KeralaLatest NewsNews

കുപ്പിവെള്ളത്തിന്റെ വില പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍

കൊല്ലം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. കുപ്പിവെള്ളത്തിന്റെ വില പതിനഞ്ച് രൂപയാക്കിയാണ് വില പുതുക്കിയത്. ുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭക്ഷ്യ വകുപ്പ് മന്ത്രി തിലോത്തമന്റെ ഓഫീസില്‍ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

വില പതിമൂന്നു രൂപയാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഇരുപതു രൂപയ്ക്കാണ് വില്പന നടത്തുന്നത്. എന്നാല്‍, കാലിക്കുപ്പി (കട്ടിയുള്ളത്) ഉപഭോക്താവില്‍ നിന്ന് തിരിച്ചെടുക്കാമെന്നും അതിന് രണ്ടു രൂപ വില നല്‍കാമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ ഉറപ്പ് നല്‍കി. സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. അതിന്‍ പ്രകാരം കാലിക്കുപ്പികള്‍ റിസൈക്കിള്‍ ചെയ്യാനുള്ള സംവിധാനം മലനീകരണ നിയന്ത്രണബോര്‍ഡിന്റെ അംഗീകാരത്തോടെ രണ്ടു ജില്ലയില്‍ ഒന്നു വീതം സ്ഥാപിക്കും.

കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. മാര്‍ക്കറ്റിലെ മറ്റു സാധനങ്ങള്‍ പോലെ സ്വയം വില കൂട്ടി വില്‍ക്കാന്‍ കുപ്പിവെള്ള കമ്പനികള്‍ക്ക് അവകാശമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button