കൊച്ചി: മരട് ഫ്ലാറ്റുകളിലെ ജല-വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ജനറേറ്ററുകളും കുടിവെള്ളവുമെത്തിച്ച് ഫ്‌ളാറ്റ് ഉടമകള്‍. ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളില്‍ കുടിവെള്ളവും എത്തിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് ഫ്ലാറ്റുകളിലെ ജല-വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ വ്യാഴാഴ്ച രാവിലെ കെഎസ്‌ഇബി, ജല അതോറിറ്റി അധികൃതര്‍ നടപടികൾ സ്വീകരിക്കുകയായിരുന്നു. അതേസമയം പ്രതിഷേധത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച രാത്രി റാന്തല്‍ സമരം നടത്തുമെന്നും ഉടമകള്‍ അറിയിച്ചു.
ഫ്ലാറ്റുകളില്‍ നിന്ന് നാല് ദിവസത്തിനുള്ളില്‍ താമസക്കാരെ ഒഴിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ ഫ്ലാറ്റുകള്‍ പൊളിച്ചു തുടങ്ങും. മൂന്ന് മാസം കൊണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments