തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുത്ത രേണു രാജിനെയും ദേവികുളം സബ് കളക്ടർ സ്ഥാനത്തുനിന്ന് മാറ്റി. ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടേയും പേരിലുള്ള കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനെ തുടർന്ന് സ്ഥലം മാറ്റുന്ന രണ്ടാമത്തെ സബ് കളക്ടറാണ് രേണു. വിആർ പ്രേം കുമാറിനെയായിരുന്നു ഇതിന് മുൻപ് മാറ്റിയത്.
പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് രേണു രാജിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. കയ്യേറ്റക്കാർക്കെതിരെയും അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച രേണു രാജിനെതിരെ സി പി എം നേതാക്കളില്‍ പരാതി വ്യാപകമായി ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലം മാറ്റം എന്നാണ് ആരോപണം.
മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് രേണു രാജ് സ്റ്റോപ് മെമ്മോ നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ രേണു രാജിനെ അധിക്ഷേപിച്ചതും വലിയ ചര്‍ച്ചയായിരുന്നു.
Post Your Comments