Latest NewsKeralaNews

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: സബ് കളക്ടർ നിലപാട് കടുപ്പിച്ചു; മുൻ ഇടുക്കി എം പിക്ക് തിരിച്ചടി

ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസിൽ മുൻ ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജിന് തിരിച്ചടി. ദേവികുളം സബ് കളക്ടർ ജോയ്സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദ് ചെയ്തു.

ALSO READ: തിരക്കിനിടയിൽ ആകെ കിട്ടുന്ന ഓണാഘോഷം; തിമിർത്താടി പൊലീസുകാർ

രേഖകള്‍ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊട്ടക്കമ്പുരിലെ ജോയ്‌സ് ജോര്‍ജന്റെ ഭൂമിയുടെ പട്ടയം ഒരു വര്‍ഷം മുന്‍പ് അന്നത്തെ സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പട്ടയം റദ്ദാക്കിയതെന്ന് ജില്ല കളക്ടര്‍ കണ്ടെത്തി. തുടര്‍ന്നാണ് ആദ്യം മുതല്‍ രേഖകള്‍ പരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജ്ജിന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയതോടെയാണ് സബ് കളക്ടര്‍ രേണു രാജ് പട്ടയങ്ങള്‍ റദ്ദാക്കിയത്.

ALSO READ: ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കം; ചാപ്പലിൽ കുർബാന നടത്തി വിശ്വാസികൾ

കഴിഞ്ഞ മാര്‍ച്ചില്‍ ഭൂമിയുടെ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട സബ് കളക്ടര്‍ എംപിക്ക് നോട്ടീസ് അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button