ഇടുക്കി: കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്‌സ് ജോര്‍ജിന്റെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകള്‍ ആണ് റദ്ദ് ചെയ്തത്. ജോയ്‌സ് ജോര്‍ജിന്റെ ബന്ധുക്കളുടേയും പട്ടയവും ഇതോടൊപ്പം റദ്ദാക്കിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തി ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റേതാണ് ഈ നടപടി.
അവകാശവാദം ഉന്നയിച്ചിരുന്ന ജോയ്‌സ് ജോര്‍ജിന് ഈ ഉത്തരവ് വന്‍ തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്.2017 നവംബറില്‍ ജോയ്‌സ് ജോര്‍ജ്ജിന്റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു.ഇതിനെതിരെ ഇടുക്കി കളക്ടര്‍ക്ക് പരാതി നല്‍കുകയും, ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് വീണ്ടും വിശദമായ തെളിവെടുപ്പിന് ശേഷമാണ് ഇപ്പോഴത്തെ നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെയാണ് പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
Post Your Comments