Latest NewsUAENewsGulf

ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വിദേശമൂലധനം ഇറക്കാന്‍ തയ്യാറായി യുഎഇ

അബുദാബി : ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വിദേശമൂലധനം ഇറക്കാന്‍ തയ്യാറായി യുഎഇ. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താത്പ്പര്യം എണ്ണമറ്റ യു.എ.ഇ സ്ഥാപനങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. വിവിധ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള യു.എ.ഇ താല്‍പര്യം ഇന്ത്യക്ക് മികച്ച നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യ-റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ പ്രത്യേക താല്‍പര്യമെടുക്കുമെന്നും നിക്ഷേപകര്‍ക്ക് കേന്ദ്രം ഉറപ്പു നല്‍കി.

എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ഭക്ഷ്യ സംസ്‌കരണം, പാരമ്പര്യേതര ഊര്‍ജം, ഷിപ്പിങ്, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ക്കു രൂപം നല്‍കാനാണ് യു.എ.ഇ, ഇന്ത്യ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുനൂറിലേറെ യു.എ.ഇ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ നിക്ഷേത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്. യു.എ.ഇ സംരംഭകരുടെ പദ്ധതികള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ഏതാനും കമ്പനികള്‍ നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. അടിസ്ഥാന സൗകര്യ വികസന മേഖലയിലാണ് നിക്ഷേപം കൂടുതല്‍. കൂടുതല്‍ കമ്പനികള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പിന്നിട്ട ഒരു വര്‍ഷത്തിനിടയിലാണ് ഇത്രയും സംരംഭകര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button