ന്യൂയോര്‍ക്ക് : പാകിസ്ഥാനിലെ ഭീകരത ഇല്ലായമ ചെയ്തില്ലെങ്കില്‍ പാകിസ്ഥാന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്തിനെ കുറിച്ച്
ഇമ്രാന്‍ ഖാനെ ഉദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാന്‍ ഈ മാന്യനെയും പാകിസ്ഥാനെയും വിശ്വസിക്കുന്നു’- പാകിസ്ഥാനെ വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇമ്രാന്‍ഖാനെ നോക്കി അമേരിക്കന്‍ പ്രസിഡണ്ട് പറഞ്ഞ മറുപടി ഇതായിരുന്നു.. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിന് ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി അറിയുന്നു. എങ്കിലും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പുരോഗതി അനിവാര്യമാണെന്നും ട്രംപ് വ്യക്തമാക്കി.
Read Also : ഏറെ നയതന്ത്രപ്രാധാന്യമുള്ള ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍
ഭീകരവാദത്തെ ഇല്ലായ്മ ചെയ്തില്ലെങ്കില്‍ മറ്റ് വഴികളില്ല.അല്ലാത്തപക്ഷം മരണവും കലാപവും ദാരിദ്ര്യവും ആയിരിക്കും സംഭവിക്കുക എന്ന് ഇമ്രാന്‍ഖാന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തയ്യാറായാല്‍ മധ്യസ്ഥതയ്ക്ക് താന്‍ ഒരുക്കമാണെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
Post Your Comments