വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ എന്തിനും ഏതിനും ശക്തമായി പ്രതികരിയ്ക്കുന്ന പാകിസ്ഥാനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് പെന്‍രഗണിലെ മുന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദത്തില്‍ ആശങ്കയിലായത് പാകിസ്ഥാനാണ്. ഇതോടെ ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പാക്-ചൈനാ ബന്ധം ശക്തമാക്കി എന്നദ്ദേഹം വ്യക്തമാക്കി.
read also : ലോക്ഡൗണ്‍ ഇന്ത്യയ്ക്ക് നല്‍കിയത് ശുദ്ധമായ പ്രകൃതിയെ : വര്‍ഷങ്ങള്‍ക്കു ശേഷം ദൃശ്യമായത് മഞ്ഞ് മൂടിയ അത്ഭുതത്തെ
ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദത്തെ കണ്ടാണ് ചൈനയുമായി പാകിസ്ഥാന്‍ കച്ചവട നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചതെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണിലെ മുന്‍ ഉദ്യോഗസ്ഥനായ ഡോ.മൈക്കിള്‍ റൂബന്‍ കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്ത് എത്തിയത്.. ഇന്ത്യാ-പാക് തര്‍ക്കമുള്ള കശ്മീര്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെല്‍പ്പുള്ളതും, പാകിസ്ഥാനിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും ആഭ്യന്തരമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നേരെ ചോദ്യം ചെയ്യാത്തതുമായ ഒരു പങ്കാളിയെയാണ് അവര്‍ തേടിയിരുന്നത്. അതാണ് ചൈന. റൂബന്‍ പറഞ്ഞു.
ചൈനക്ക് പാകിസ്ഥാന്‍ വ്യവസായ ഇടനാഴി എന്നാല്‍ പടിഞ്ഞാറന്‍ ഏഷ്യയിലേക്കുള്ള അവരുടെ കച്ചവട നീക്കങ്ങള്‍ക്കുള്ള പിടിവള്ളിയാണ്. പാകിസ്ഥാന്‍ പ്രധാനമായും അവരുടെ ഒരു വിപണിയുമാണ്. ബലൂചിസ്ഥാനിലെ ഗ്വാദാര്‍ തുറമുഖം അവര്‍ക്ക് തന്ത്രപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു
Post Your Comments