ഭുവനേശ്വര്‍ : ത്രിപുര പിസിസി പ്രസിഡന്റ് പ്രദ്യുത് ദേബ് ബര്‍മന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനെ അനുകൂലിച്ച ബര്‍മനെ എഐസിസി കഴിഞ്ഞ ദിവസം വിമര്‍ശിച്ചതിന് പിന്നാലെയാണ് രാജി വെച്ചത് .ത്രിപുരയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ കന്യ ജാമതിയ സുപ്രിംകോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കിയപ്പോള്‍ പ്രദ്യുതും കക്ഷിയായിരുന്നു.
റിട്ട് ഹര്‍ജിയില്‍ നിന്നും പിന്മാറാന്‍ എഐസിസി നേരത്തെ പ്രദ്യുതിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹര്‍ജിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രദ്യുതിനോട് കോണ്‍ഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയംചര്‍ച്ചചെയ്യപ്പെടാതെ പോയിരുന്നു. പിന്നീട് അസം പൗരത്വ രജിസ്റ്റര്‍ ചര്‍ച്ചയായപ്പോഴാണ് വിഷയം വീണ്ടും ഉയര്‍ന്നുവന്നത്.
Post Your Comments