Latest NewsIndia

ത്രിപുരയില്‍ സിപിഎമ്മിന് പുറമെ കോണ്‍ഗ്രസിൽ നിന്നും കൊഴിഞ്ഞു പോക്ക്: കോൺഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

തൃണമൂൽ കോൺഗ്രസ്സ് സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നതിനായി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം ത്രിപുരയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അഗര്‍ത്തല : ത്രിപുരയില്‍ സിപിഎമ്മിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന് പിന്നാലെ കോണ്ഗ്രസിൽ നിന്നും നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞു പോക്ക്. ഇപ്പോൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് പിജുഷ് കാന്തി ബിശ്വാസ് ആണ് ഏറ്റവും ഒടുവിൽ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായും രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായും പിജുഷ് തന്നെയാണ് അറിയിച്ചത്.

എന്നാൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച പിജുഷ് തൃണമൂല് കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ . പിജുഷിന് പുറമെ ത്രിപുരയിലെ മറ്റു ചില കോണ്ഗ്രസ് നേതാക്കളും തൃണമൂലില് ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രബല നേതാവാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേരാനിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നാലെ അവര്‍ തൃണമൂലില്‍ ചേർന്നിരുന്നു.

നേരത്തെ ദശാബ്ദങ്ങൾ അധികാരത്തിലിരുന്ന സിപിഎമ്മിൽ നിന്ന് നേതാക്കളും അണികളും ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെയായിരുന്നു ത്രിപുരയിൽ ബിജെപി അധികാരത്തിലേറിയത്. ത്രിപുരയിലെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും വരും ദിവസങ്ങളില്‍ തൃണമൂലില്‍ ചേര്‍ന്നേക്കും.

തൃണമൂൽ കോൺഗ്രസ്സ് സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നതിനായി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം ത്രിപുരയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ പ്രതിഫലനമാണ് കോൺഗ്രസ് നേതാക്കളുടെ കൂടുമാറ്റത്തിന് കാരണം എന്നാണു സൂചന. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നു തൃണമൂല്‍. അഭിഷേക് ബാനര്‍ജിയും മുകുള്‍ റോയിയുടേയും നേതൃത്വത്തിലാണ് തൃണമൂല്‍ ത്രിപുരയിലെ നീക്കങ്ങള്‍ നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button