അഗർത്തല: ത്രിപുര ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും നേടാനാകാതെ കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും ഇല്ലാതിരുന്ന ബിജെപിയും സഖ്യകക്ഷികളും ഒൻപത് സീറ്റുകൾ നേടിയപ്പോൾ ഇടതിനു ഒരു സീറ്റ് പോലും നേടാനായില്ല. പാർട്ടിയിൽ നിന്ന് രാജിവെച്ച കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമന്റെ നേതൃത്വത്തിലുളള ദ ഇൻഡിജീനിയസ് പ്രോഗ്രസീവ് റീജിണൽ സഖ്യമാണ് (ടിഐപിആർഎ) കൂടുതൽ സീറ്റുകൾ നേടിയത്.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാണ് പ്രദ്യോത് കിഷോർ മാണിക്യ ദേബ് കോൺഗ്രസ് വിട്ടത്. കൗൺസിലിലെ 28 സീറ്റുകളിൽ 18 എണ്ണമാണ് ടിഐപിആർഎ നേടിയത്. 30 അംഗ കൗൺസിലിലെ രണ്ട് സീറ്റുകളിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളാണ്. 2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണി 25 സീറ്റുകൾ നേടിയിരുന്നു.
read also: ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര്‍ കേരളത്തില്‍ നിന്നു പോയവർ
അതേസമയം അന്ന് ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി) യുമായി ചേർന്നാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഏപ്രിൽ ആറിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം ബിജെപി 14 സീറ്റുകളിൽ മത്സരിച്ചപ്പോൾ 9 സീറ്റുകൾ നേടി. എന്നാൽ 25 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിനും പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
Post Your Comments