Latest NewsIndia

പൗരത്വ ബിൽ തർക്കം ; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ത്രിപുര: ദേശീയ പൗരത്വ ബില്ലിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ദേബ്ബര്‍മന്‍ രാജി വച്ചു. പൗരത്വ nപാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ല്യൂസിന്‍ഹോ ഫലേര്യോയുമായി ഉടക്കിയാണ് രാജി.എന്‍.ആര്‍.സി ബില്‍ പുതുക്കണമെന്നാവശ്യപ്പെട്ട് പ്രദ്യോത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്.

രാജിക്കത്തില്‍ ല്യൂസിന്‍ഹോ തന്നോട് ഒന്നുകില്‍ ഹര്‍ജി പിന്‍വലിക്കാനും അല്ലെങ്കില്‍ രാജിവെക്കാനും ആവശ്യപ്പെട്ടതായി പ്രദ്യോത് ആരോപിക്കുന്നു. ത്രിപുരയിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചിരിക്കുന്ന സമയത്താണ് അധ്യക്ഷന്റെ രാജി. ഇത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button