ന്യൂഡല്‍ഹി : ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള തുടര്‍ച്ചയായ വിലകയറ്റത്തിനുശേഷവും പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്ന് പെട്രോളിനു 74.13 രൂപയും ഡീസലിനു 67.07 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിനു 79.79 രൂപയും ഡീസലിനു 70.37 രൂപയുമാണ് വില. തിരുവനന്തപുരത്തു പെട്രോൾ ലിറ്ററിന് 77.56രൂപയും, ഡീസൽ ലിറ്ററിന് 72.17രൂപയുമാണ് വില.
മറ്റു നഗരങ്ങളിലെ ഇന്ധന വില ചുവടെ ചേർക്കുന്നു:
കൊല്‍ക്കത്ത :പെട്രോള്‍- 76.82, ഡീസൽ- 69.49
മുംബൈ: പെട്രോള്‍-79.79,ഡീസൽ-70.37
ചെന്നൈ : പെട്രോള്‍- 77.07, ഡീസൽ- 70.92
ചണ്ഡിഗഡ്: പെട്രോള്‍-70.10, ഡീസൽ-63.89
ഹൈദരാബാദ്: പെട്രോള്‍- 78.80, ഡീസൽ-73.11
രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗൾഫ് മേഖലയിൽ ഉയരുന്ന സംഘർഷങ്ങളെ തുടർന്നാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വില ഉയരുന്നത്. അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ യെമെനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി സൗദി കുറച്ചിരുന്നു.
ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വർഷങ്ങളോളം വിപണിയെ ബാധിക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്. ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. എല്ലാമാസം ഇന്ത്യ സൗദിയിൽനിന്ന് 20 ലക്ഷം ടൺ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടൺ പാചകവാതകവുമാണ് വാങ്ങുന്നത്. അതേസമയം എണ്ണവിതരണം ഒരാഴ്ചക്കകം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് സൗദി അവകാശപ്പെടുന്നത്.
Post Your Comments