Latest NewsNewsHealth & Fitness

പെട്ടെന്ന് ഹൃദയാഘാതം വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഹൃദ്രോഗമാണ്. പെട്ടെന്ന് വേണ്ട ചികിത്സ നല്‍കാത്തതാണ് 50 ശതമാനം പേരും മരിച്ചുപോകാനിടയാകുന്നത്. ഹൃദയാഘാതം വന്നാല്‍ വളരെ പെട്ടെന്ന് കൊടുക്കേണ്ട പ്രാഥമിക ശുശ്രൂഷയെക്കുറിച്ചോ എന്താണ് ചെയ്യേണ്ടതെന്നോ പലര്‍ക്കും ധാരണയില്ല.  യഥാസമയങ്ങളില്‍ ടെസ്റ്റുകള്‍ ചെയ്ത് രക്തത്തിലെ കൊളസ്‌ട്രോള്‍ ഘടകങ്ങള്‍ പരിശോധിച്ച് ചികിത്സ തേടാവുന്നതാണ്. ഈസിജി, എക്കോ, ടിഎംടി എന്നിവയും ഹൃദ്രോഗനിര്‍ണ്ണയത്തിനു സഹായകമാണ്. ഹൃദയഘാതം വന്നാല്‍ പെട്ടെന്ന് ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം….

1. ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിലെത്തിച്ച് അടിയന്തിര ചികിത്സയും വേണ്ടി വന്നാല്‍ ആന്‍ജിയോപ്‌ളാസ്റ്റിയും ചെയ്യേണ്ടതാണ്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്‌ളാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തില്‍ രോഗിയെ എത്തിക്കുക.

2. ആരും സഹായത്തിനില്ലാത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായാല്‍ പരമാവധി വായു ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക.

3. ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് വെള്ളം തളിയ്ക്കരുത്. ഇത് രോഗാവസ്ഥ തീവ്രമാക്കും.

4. രോഗിയുടെ ഇറുകിയ വസ്ത്രങ്ങള്‍ ഊരുകയോ അയച്ചിടുകയോ ചെയ്യുക.

5.രോഗിക്ക് ബോധം ഉണ്ടെങ്കില്‍ തലയും തോളും തലയിണ കൊണ്ട് താങ്ങി ചാരിയിരുത്തുക.

6. രോഗിയുടെ നാഡിമിടിപ്പും ബിപിയും പരിശോധിച്ചതിനു ശേഷം ഇവ കുറവാണെങ്കില്‍ രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കണം.

7. ഹൃദയാഘാതമുണ്ടായി ആദ്യ നാലുമണിക്കൂറില്‍ കുടിക്കാനോ കഴിക്കാനോ ഒന്നും നല്‍കരുത്.

8. രോഗിയുടെ ബോധം നഷ്ടപ്പെട്ട് പള്‍സ് നിലച്ചാല്‍ സിപിആര്‍ പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ അത് നല്‍കിക്കൊണ്ട് ആശുപത്രിയിലേക്ക് എത്രയും പെട്ടെന്നു എത്തിക്കുക.

9. രോഗിക്ക് പൂര്‍ണ്ണ വിശ്രമം നല്‍കി വീല്‍ചെയറിലോ കസേരയിലോ സ്‌ട്രെച്ചറിലോ മാത്രം രോഗിയെ മാറ്റുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button