സിയോൺ : ചൈന ഓപ്പണിനു പിന്നാലെ, കൊറിയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും ലോക ചാമ്പ്യനായ പി വി സിന്ധുവിനു തിരിച്ചടി. ആദ്യ റൗണ്ടില്‍ തന്നെ താരം പുറത്തായി. അമേരിക്കയുടെ ബിവെന്‍ സാങാണ് സിന്ധുവിനെ തോൽപ്പിച്ചത്. മത്സരത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിനു അവസാന രണ്ടു സെറ്റുകള്‍ നഷ്ടമായതോടെ മത്സരം കൈവിടുകയായിരുന്നു. നേരത്തെ ബാസെലില്‍ നടന്ന ലോക ചാമ്ബ്യന്‍ഷിപ്പില്‍ അമേരിക്കന്‍ എതിരാളിയെ തോല്‍പിച്ച സിന്ധുവിന് ആ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. സ്‌കോർ : 21-7, 22-24,15-21.
കൊറിയ ഓപ്പണിലെ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം സായി പ്രണീതും പുറത്തായി. പരിക്കിനെ തുടര്‍ന്ന് ആദ്യ സെറ്റില്‍ തന്നെ പ്രണീത് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.സൈന നെഹ്‌വാള്‍ കൊറിയയുടെ കിം ഗ യൂനുമായി ഏറ്റുമുട്ടും.
Post Your Comments