കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്ത് പോലീസ്. അഞ്ച് കമ്പനികളുടെ ഉടമകള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കമ്പനി ഉടമകളെ പ്രതിയാക്കിയാണ് കേസെടുക്കുക. നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.അതേസമയം മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു.
ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. മരട നഗരസഭ സെക്രട്ടിറിയുടെ ചുമതലയാണ് നല്‍കിയത്. മരടില്‍ പൊളിക്കേണ്ട ഫ്‌ളാറ്റുകളില്‍ വൈദ്യുതി വിതരണം വിച്ഛേദിക്കുന്നത് സംബന്ധിച്ചു കെ.എസ്.ഇ.ബി നോട്ടീസ് പതിച്ചു. ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായാണ് വൈദ്യുതി വിതരണം വിച്ഛേദിക്കുന്നത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച കൂടുതല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതെ സമയം സമയബന്ധിതമായ പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഉടമകളെ പുനരധിവസിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കും.സര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ കെട്ടിടങ്ങല്‍ നിയമത്തില്‍ ഇളവിനായി അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Post Your Comments