KeralaNews

മരട് കേസ് : ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ നടപടി തുടങ്ങി

കൊച്ചി: മരട് കേസിൽ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ നടപടി തുടങ്ങി. നാല് നിർമാതാക്കളുടെയും എല്ലാ സ്വത്തുക്കളും ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നിർമാതാക്കളിൽ നിന്ന് തന്നെ ഈടാക്കി നൽകാമെന്ന സുപ്രീംകോടതി വിധിയിയിലെ പരാമർശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കടുത്ത നടപടികൾ തുടങ്ങിയത്. ഹോളി ഫെയ്‍ത്ത് ബിൽഡേഴ്‍സിന്‍റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹോളി ഫെയ്‍ത്ത്, ഗോൾഡൻ കായലോരം, ജെയിൻ ബിൽഡേഴ്‍സ്, ആൽഫാ വെഞ്ചേഴ്‍സ് എന്നീ ഫ്ലാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ശേഖരിക്കും ഇതിനു ശേഷം സ്വത്ത് കണ്ടുകെട്ടി, ഇതിൽ നിന്ന് നഷ്ടപരിഹാരം നൽകുമെന്നാണ് സൂചന.

Also read : തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി; ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്തയോഗം കൊച്ചിയിൽ ചേർന്നിരുന്നു. ജില്ലാ കളക്ടർ എസ് സുഹാസ്, പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി എന്നിവർ നേതൃത്വം നൽകിയ യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാൻ തീരുമാനിച്ചത്.ഗോൾഡൻ കായലോരം ഉടമയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ആരും ഗ്രൂപ്പിനെതിരെ പരാതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണ് നടപടി. അറസ്റ്റിലായ ഫ്ലാറ്റ് നിർമാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button