KeralaLatest NewsNews

മരട് ഫ്ലാറ്റ് കേസ് : മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചി : മരട് ഫ്ലാറ്റ് കേസുമായി ബന്ധപെട്ടു മൂന്ന് പേർ കസ്റ്റഡിയിൽ. ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മാറാട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് അഴിമതി നിരോധന നിയമപ്രകാരം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ഇവർക്കുമേൽ ചുമത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് സൂചന. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Also read : പീഡന പരാതി: ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി രണ്ടു വര്‍ഷത്തേക്ക് മാറ്റിവെച്ചു

കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി മരട് പ‍ഞ്ചായത്തിലെ മുൻ ഉദ്യോസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്‍റെ അനുവാദം തേടിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി ആവശ്യമായതിനെ തുടർന്നാണ് നടപടി.

ഫ്ലാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. ഫ്ലാറ്റ് നിർമാണത്തിന് തീരമേഖലാ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി സമർപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button