ഗർഭകാല സമയത്താണ് ഒരു സ്ത്രീ ഏറ്റവും പോഷകഗുണമേറിയ ഭക്ഷണം കഴിക്കേണ്ടത്. ഈ സമയത്ത് ഗർഭിണി കഴിക്കുന്ന ഭക്ഷണം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കും. കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഗർഭിണി പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കണം. ഗർഭകാലത്തെ ഭക്ഷണത്തിൽ രുചിയേക്കാൾ ആരോഗ്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. പഴച്ചാറുകൾ കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പോഷകങ്ങൾ ഏറെ അടങ്ങിയിരിക്കുന്ന പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. തൊലി നീക്കം ചെയ്ത 2 ബീറ്റ് റൂട്ട്, തൊലി നീക്കം ചെയ്ത 4 ക്യാരറ്റ്, തൊലി കളഞ്ഞ 1 ആപ്പിൾ എന്നിവ മിക്സിയിൽ അടിച്ചെടുത്ത ശേഷം തണുപ്പിച്ച് കുടിക്കണം. ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവളർച്ചയ്ക്ക് മാതളനാരങ്ങാ ജ്യൂസ് വളരെയധികം സഹായിക്കും. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോള്സ് ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവളർച്ചയെ അനുകൂലമാക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളായ ടാന്നിക് ആസിഡ്, ellagitannins തുടങ്ങിയവ ഗർഭിണിക്ക് ഉത്തമമാണ്.
മുന്തിരി ജ്യൂസ് ഗർഭിണിയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഒരുപോലെ സംരക്ഷിക്കും. അരക്കിലോ മുന്തിരി മിക്സിയിൽ നന്നായി അടിച്ച ശേഷം അരിച്ചെടുക്കുക. ഈ ജ്യൂസ് തണുപ്പിച്ച ശേഷം ഒരല്പം നാരങ്ങാനീരും ചേർത്ത് ഗർഭിണിക്ക് കഴിക്കാവുന്നതാണ്. ഇതുമാത്രമല്ല ആപ്പിൾ ജ്യൂസും നല്ലതാണ്. ദിവസവും ഒരു ഗ്ലാസ് ആപ്പിൾ ജ്യൂസ് കുടിക്കുന്നത് ശീലമാക്കുന്നത് ഗർഭിണിക്ക് ഉന്മേഷവും ആരോഗ്യവും നൽകും. തൊലികളഞ്ഞെടുത്ത രണ്ട് ആപ്പിൾ മിക്സിയിലിട്ട് അടിച്ചെടുത്ത ശേഷം തണുപ്പിക്കുക ശേഷം ഒരല്പം നാരങ്ങാനീരും ചേർത്തിലാക്കിയ ശേഷം കുടിക്കാവുന്നതാണ്. പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത്.
Post Your Comments