USALatest NewsNewsIndia

രാജ്യാന്തര വേദിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും പുരസ്കാര നേട്ടം

ന്യൂയോർക്ക് : വീണ്ടും പുരസ്കാര നേട്ടവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ ആന്‍ഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരമാണ് നരേന്ദ്രമോദി ഏറ്റുവാങ്ങിയത്. സ്വച്ഛ് ഭാരത് അഭിയാനിലൂടെ വൃത്തിയും പച്ചപ്പ് നിറഞ്ഞതുമായ ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുള്ളതാണ് അവാര്‍ഡ്‌. നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലെത്തിയ 2014ല്‍ തന്നെ അവതരിപ്പിച്ച മിഷനാണ് സ്വച്ഛ് ഭാരത്.

ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്വപ്നമായ സ്വച്ഛ് ഭാരതിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും മോദി വ്യക്തമാക്കി.

മോദിയുടെ നേതൃത്വത്തിൽ സുരക്ഷിതമായ ശൗചാലയങ്ങളുടെ നിര്‍മ്മാണത്തോടെ ഇന്ത്യക്ക് വന്ന പുരോഗതിയാണ് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് സൂചിപ്പിക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ പാവപ്പെട്ട ജനങ്ങളുടെ ശൗചാലയ സൗകര്യങ്ങള്‍ ഉറപ്പിക്കാന്‍ നിരവധി രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്ന ഒന്നാണെന്നും ഗേറ്റ്സ് ഫൗണ്ടേഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button