ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാര്‍ തള്ളി. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ഇദ്ദേഹം നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി.അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ 3നാണ് എന്‍ഫോഴ്സ്മെന്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19നാണ് തിഹാര്‍ ജയിലേക്ക് മാറ്റിയത്.
2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയില്‍ ഏഴു കോടി കള്ളപ്പണം എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്നാല്‍, തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം.
Post Your Comments