
ദുബായ്: ദുബായ് താമസകുടിയേറ്റ വകുപ്പിന്റെ പത്തുവര്‍ഷത്തെ ഗോള്‍ഡ് കാര്‍ഡ് വിസ പ്രവാസി വ്യവസായികളായ മലയാളി സഹോദരങ്ങള്‍ക്ക്. ഫൈന്‍ ടൂള്‍സ് ട്രേഡിങ് പാര്‍ട്ണര്‍മാരും കൊടുങ്ങല്ലൂര്‍ പുത്തന്‍ചിറ സ്വദേശികളുമായ അബ്ദുല്‍ ഗഫൂര്‍ ,അബ്ദുസലാം എന്നിവര്‍ക്കാണ് ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചത്. ദുബായ് താമസകുടിയേറ്റവകുപ്പിന്റെ ജാഫ്‌ലിയയിലെ പ്രധാന ഓഫീസില്‍ ഗഫൂറിനും സലാമിനും ഗോള്‍ഡ് കാര്‍ഡ് വിസ അധികൃതര്‍ കൈമാറി.
Read also: ദുരിതവും വേദനയും മാത്രമാണ് വിദേശ സൈനിക ശക്തികൾ ഗൾഫ് മേഖലക്ക് നൽകിയിട്ടുള്ളതെന്ന് ഇറാൻ പ്രസിഡന്റ്
സേഫ് പ്ലസ് മെക്കാനിക്കല്‍ ,എമിറേറ്റ്സ് സ്റ്റാര്‍ ബില്‍ഡിങ് മെറ്റിരിയല്‍സ്, ഫൈന്‍ ബില്‍ഡ് മാര്‍ട്ട് ,ടൂള്‍ നെയില്‍ ട്രേഡിങ്, ഗ്രാന്‍ഡ് ഹാര്‍ഡ് വെയര്‍,ഫൈന്‍ ടൂള്‍സ് എക്വിപ്മെന്റ് ആന്‍ഡ് സര്‍വീസസ് തുടങ്ങിയ കമ്പനിയുടെ ഉടമകളാണ് ഇരുവരും.
Post Your Comments