Latest NewsNewsInternational

ഈ ക്രിക്കറ്റ് ഇതിഹാസം ഓവര്‍ സ്പീഡിന് പിടിയിലായത് ആറ് തവണ; ഒടുവില്‍ കിടിലന്‍ പണി നല്‍കി കോടതി

ബ്രിട്ടന്‍: അമിത വേഗതയില്‍ വാഹനമോടിച്ചതിന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് ഡ്രൈവിംഗ് വിലക്ക്. ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനാണ് ബ്രിട്ടന്‍ ഡ്രൈവിങ് വിലക്ക് കല്‍പ്പിച്ചത്. ബ്രിട്ടീഷ് കോടതി ഒരു വര്‍ഷത്തേക്കാണ് വോണിനെ ഡ്രൈവിംഗില്‍ നിന്നും വിലക്കിയത്.

അമിത വേഗത്തിന് തുടര്‍ച്ചയായി പിടിക്കപ്പെട്ട സാഹചര്യത്തിലാണ് കോടതി ഡ്രൈവിങ്ങ് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആറു തവണയാണ് ഓവര്‍ സ്പീഡിനെ തുടര്‍ന്ന് വോണ്‍ പിടിയിലായത്.

ALSO READ: ദുബായ് വിമാനത്തവാളത്തിൽ യാത്രക്കാരന്റെ ബാഗിൽ നിന്നും മാങ്ങ മോഷ്ടിച്ച ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു

നേരത്തെ തന്നെ വോണിന് ലൈസന്‍സില്‍ 15 പെനാല്‍റ്റി പോയിന്റകളുണ്ടായിരുന്നു. അഞ്ച് തവണ വേഗപരിധി ലംഘിച്ചതിനാണിത്. എന്നാല്‍ 2018 ഓഗസ്റ്റിലാണ് ഇപ്പോള്‍ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്റെ വാടക ജാഗ്വാറില്‍ ലണ്ടനിലൂടെ സഞ്ചരിക്കവെ 40 മൈല്‍ (മണിക്കൂറില്‍ 64 കിലോമീറ്റര്‍) വേഗ പരിധി ലംഘിച്ചെന്നതാണ് കേസ്. മണിക്കൂറില്‍ 47 മൈല്‍ വേഗതയിലാണ് വോണ്‍ പാഞ്ഞത്. വോണ്‍ കുറ്റം കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ട്. വിലക്കിനോടൊപ്പം 1,845 യൂറോ (3,000 ഡോളര്‍ അതായത് ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും നല്‍കണം.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ രണ്ടാമത്തെ താരമാണ് ഷെയിന്‍ വോണ്‍. 1992 മുതല്‍ 2007 വരെ നീണ്ടുനിന്ന കരിയറില്‍ 708 വിക്കറ്റുകളാണ് വോണ്‍ എറിഞ്ഞിട്ടത്. ഇപ്പോള്‍ അന്‍പതുകാരനായ വോണ്‍ ലണ്ടനിലെ സ്ഥിരതാമസക്കാരനാണ്.

ALSO READ: ഇനി പിഴ വേണ്ട; കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച തീരുമാനമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button