കോഴിക്കോട്: സി പി എം നേതാവ് പി ജയരാജന് ബി ജെ പിയിൽ ചേരുന്നുവെന്ന വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. എടവണ്ണ സ്വദേശിയായ ചാത്തല്ലൂര്‍ വലിയ പീടിയേക്കല്‍ കെ നൗഷാദിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കണ്ണൂരിലേക്ക് കൊണ്ട് പോയി.
Also read : ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ എൽഡിഎഫിന്റെ യോഗം ഇന്ന്
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പി ജയരാജന് ബി ജെ പിയിലേക്കെന്ന തരത്തിലുള്ള പോസ്റ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇയാള്‍ പങ്ക് വെച്ചിരുന്നു. ബി ജെ പി നേതാക്കളുമായി ജയരാജന് ചര്‍ച്ച നടത്തി എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകളിലുണ്ടായിരുന്നത്. ഇതോടെ വാര്‍ത്തയ്ക്കെതിരെ പി ജയരാജൻ രംഗത്തെത്തുകയും വ്യാജ രേഖകള്‍ ഉണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് കണ്ണൂര്‍ ഡി വൈ എസ് പിയ്ക്ക് പരാതി നൽകുകയും ചെയ്തു.
Post Your Comments