KeralaLatest NewsNews

‘ഓപ്പറേഷന്‍ സരള്‍ രാസ്ത’; തലസ്ഥാനത്തെ റോഡുകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്

തിരുവനന്തപുരം: തലസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. തലസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി അജിത് ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. തലസ്ഥാനത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വീണ്ടും തകരുന്നതായി കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ പരിശോധന.

ALSO READ: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍; ഇത് നിങ്ങളുടെ ആളാണോ ,ഇത്തരം റിപ്പോര്‍ട്ടര്‍മാരെ എവിടെ നിന്നാണ് കിട്ടുന്നതെന്നു ഡൊണാള്‍ഡ് ട്രംപ് : നാണംകെട്ട് ഇമ്രാന്‍ ഖാന്‍

റോഡുകളുടെ അവസ്ഥയും പുനര്‍നിര്‍മ്മാണവും സംബന്ധിച്ച് പരിശോധന നടത്തുന്ന ‘ഓപ്പറേഷന്‍ സരള്‍ രാസ്ത’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ നേരിട്ടാണ് തകര്‍ന്ന റോഡുകള്‍ പരിശോധിക്കുന്നത്. ഗുണനിലവാരമില്ലാത്ത റോഡുപണി നേരിട്ട് പരിശോധിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അറ്റകുറ്റപണി പണിയിലെ കരാര്‍ ലംഘനം കണ്ടെത്തുന്നതിനും കൂടിയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധക്കിറങ്ങുന്നത്.

റോഡിന്റെ ശോചനാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാണ്. കഴിഞ്ഞ മാസം മാത്രം എറണാകുളം, തൃശ്ശൂര്‍, മൂന്നാര്‍, കാസര്‍കോട് എന്നിവിടങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നിരാഹാര സമരവും നടത്തിയിരുന്നു. ദേശീയപാത ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമരം സംഘടിപ്പിച്ചത്. എംപിയുടെ സമരം ശക്തമായതിനെ തുടര്‍ന്ന് ദേശീയപാതയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ മഴ പൂര്‍ണമായും മാറുന്നതോടെ ആരംഭിക്കുമെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കുകയായിരുന്നു.

ALSO READ: മത-സാമുദായിക വികാരം വ്രണപ്പെടുത്തി: മാതൃഭൂമിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസില്‍ പരാതി

റോഡുകള്‍ തകര്‍ന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടിയെടുക്കാത്തതിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. നഗരത്തിലെ പ്രധാന റോഡുകളായ കലൂര്‍ -കടവന്ത്ര, വൈറ്റില- കുണ്ടന്നൂര്‍, തമ്മനം പുല്ലേപ്പടി റോഡുകളുടെ അവസ്ഥ പരിതാപകരം ആണെന്നും ഈ റോഡുകള്‍ ഗതാഗത യോഗ്യമല്ലെന്നും കോടതി ചൂണ്ടികാട്ടി. റോഡുകളുടെ തകര്‍ച്ച ചൂണ്ടികാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിനെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍. തുടര്‍ന്ന് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്ന് കാണിച്ച് കൊച്ചി കോര്‍പ്പറേഷനും സര്‍ക്കാറിനും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ALSO READ:വലുപ്പം കൂടിയ ചുണ്ടുകള്‍ വേണമെന്ന് ആഗ്രഹം; ഒടുവില്‍ യുവതി ചെയ്തത് കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button