കൊച്ചി: റോഡുകളുടെ അവസ്ഥ എഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോയെന്ന് ഹൈക്കോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് എഐ ക്യാമറ റോഡുകളുടെ നിരീക്ഷണത്തിന് ഉതകുമോയെന്ന് കോടതി ആരാഞ്ഞത്.
എന്നാൽ, എല്ലായിടത്തും എഐ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡിന്റെ സ്ഥിതി നിരീക്ഷിക്കാനാകുമോ എന്നത് പരിശോധിക്കാമെന്നും പൊതുമരാമത്ത് അഭിഭാഷകൻ അറിയിച്ചു. റോഡുകളുടെ ശോച്യാവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നപരിഹാരം വൈകാൻ കാരണമെന്ന് കോടതി വിലയിരുത്തി.
Post Your Comments