കൊച്ചി:കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തെ സിവില്‍ പൊലീസ് ഓഫിസര്‍ പിടിയില്‍. സിപിഒ പി.പി. അനൂപിനെയാണ് വിജിലന്‍സ് പിടികൂടിയത്. 5000 രൂപയാണ് കൈകൂലി വാങ്ങുന്നതിനിടെയാണ് പിടി വീണത്. മുളവുകാട് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറായ പി.പി. അനൂപിനെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി ജയരാജിന്റെ നേത്യത്ത്വത്തില്‍ പിടികൂടിയത്.
ReadAlso: ഓസ്‌കറില്‍ മലയാളത്തിന് നിരാശ, ആടുജീവിതം അന്തിമ പട്ടികയില്‍ നിന്ന് പുറത്ത്
കെട്ടിടങ്ങള്‍ പൊളിക്കുന്ന കരാറുകാരനോട് ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും ലോറി പിടിച്ചെടുക്കുമെന്നും അനൂപ് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കരാറുകാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ്കാക്കനാടേക്ക് വിളിച്ചുവരുത്തി. പണം കൈമാറുന്നതിനിടെ അനൂപിനെ വിജിലന്‍സ് കയ്യോടെ പിടികൂടി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. അനൂപിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കാനുള്ള നടപടിയിലേക്കും വിജിലന്‍സ് കടക്കും.
Post Your Comments